Wednesday 24 August 2011

ബദറിന്റെ സ്മരണയില്‍


ഇന്ന് റമളാന്‍ 17, ബദര്‍ ദിനം.
14 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇതുപോലൊരു റമളാന്‍ 17,
കൃത്യമായ് പറഞ്ഞാല്‍ ഹിജ്റ 2 റമളാന്‍ 17, തെറ്റിദരിക്കപ്പെട്ട ഒരു സമൂഹം നബി(സ) സ്വഹാബത്തിനും നേരെ യുദ്ധത്തിനായ്‌ പുറപ്പെട്ടു. വിവരമറിഞ്ഞ നബി(സ) യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ നബി(സ) തങ്ങള്‍ തീരുമാനിച്ചു. അവിടുന്ന് മുഹാജിറുകളെയും അന്‍സ്വാറുകളെയും വിളിച്ചു കൂട്ടി.ആസന്നമായ യുദ്ധ വിവരം അവരെ അറിയിച്ചു. അവരോടു ചോദിച്ചു,: സ്വഹാബാ.. നമ്മുടെ വടക്കുഭാകത്തു ഒരു കച്ചവട സംഗമുണ്ട്, അതുപോലെ തെക്ക്ഭാഗത്ത്‌ ഖുറൈഷികളും ഇതില്‍ ആരെ നമ്മള്‍ ആക്രമിക്കും? അധികപേരും 'കച്ചവടസംഗത്തെ' എന്ന് അഭിപ്രായം പറഞ്ഞു. നബി(സ) താല്പര്യം  ഖുറൈഷികളെ നേരിടാനായിരുന്നു. മുഹാജിറുകളില്‍പെട്ട ഇബ്നു അമ്ര്(റ) എഴുനേറ്റുനിന്ന് "യാ റസൂലള്ളാഹ്... അങ്ങയോടു അള്ളാഹു എന്ത് കല്പിച്ചുവോ അതുമായ് അങ്ങ് മുന്നോട്ടുപോകുക, ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്‌"അന്‍സ്വാറുകളില്പെട്ട സഅദു ഇബ്‌നുമുഅദ്‌ (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു "റസൂലേ അങ്ങ്‌ ഉദേശിച്ചിടത്തേക്ക്‌ നീങ്ങുക. അങ്ങ്‌ സമുദ്രത്തിലേക്കിറങ്ങുകയാണെങ്കില്‍ പോലും ഞങ്ങള്‍ അങ്ങയെ അനുസരിക്കും. ആരും പിന്‍വാങ്ങുകയില്ല. ശത്രുവിനെ നേരിടുമ്പോള്‍ ഞങ്ങളുടെ ബോധവും, ധൈര്യവും തെളിയിക്കുന്നതാണ്‌. ഇവിടെനിന്ന് അങ്ങ്‌ പുറപ്പെട്ടാലും ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്‌".


അവര്‍ ബദറിലേക്ക് പുറപ്പെട്ടു. അങ്ങനെ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ യുദ്ധം അരങ്ങേറി. ആയിരത്തോളം വരുന്ന ഖുരിഷിഅകളെ നേരിടാന്‍ മുന്നൂറ്റിപതിനേഴുപേര്‍, ആയുധങ്ങള്‍ കുറവ്, മൂന്നോ നാലോ കുതിരകളും എഴുപത് ഒട്ടകങ്ങളും കൂട്ടിന്. നബി (സ) ഭക്തിപൂർവം ഇരുകൈകളും മുകളിലോട്ടുയർത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ചു"അല്ലഹുവേ ഖുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ്‌ എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാൽ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാൻ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല". അല്ലാഹുവില്‍ വിശ്വാസമര്‍പിച്ചു ഈമാന്‍ കൈമുതലാക്കി "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന തിരുവാക്യം മൊഴിഞ്ഞ്‌  അവര്‍ പൊരുതി, വിജയം ചരിത്രം രചിച്ചു.

ബദ്രീങ്ങളുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍, അല്ലാഹു നല്‍കിയ മഹത്തായ വിജയത്തെയോര്‍ത്തു "അല്‍ ഹംദു ലില്ലാഹ്" എന്ന് മൊഴിഞ്ഞു രണ്ടു തുള്ളി കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ ബ്ബിന്റെ അനുഗ്രഹം എന്ന്
തന്നെ പറയാം ഞാനിന്നലെ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കൊല്ലം എന്ന പ്രദേശത്ത് പറപ്പള്ളി എന്നറിയപെടുന്ന ആ പുണ്ണ്യഭുവില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാദ്രീങ്ങളില്പെട്ട മഹാനായ തമീമുല്‍ അന്‍സ്വാരി(റ) മഖ്ബറ സന്ദര്‍ശിക്കാന്‍ ഇടയായി. ഒരുപാടു സ്വഹാബത്തിന്റെ ഖബറുകള്‍ എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞു..."അല്‍ ഹംദു ലില്ലാഹ്". ഞാന്‍ ഓര്‍ത്തുപോയ് നാഥാ....

എന്റെ റസൂലിന്റെ സുന്ദരവദനം
കണ്ട് ഖല്‍ബ് കുളിര്‍ത്തവര്‍,
എന്റെ ഹബീബിന്റെ 
ചാരത്തു നിന്നവര്‍,
മദുരമൂറുന്നവിടുത്തെ തൂമോഴി
കാതുക്കുളിര്‍ക്കെ കേട്ടവര്‍,  
അവിടുത്തെ കരങ്ങള്‍ 
മുതിമണത്തു നിര്‍വൃതിപൂണ്ടവര്‍,
അവിടുത്തെ ശരീരത്തെ 
സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍,
അവിടുത്തെ വചനം 
കേട്ടു ഇസ്ലാം സ്വീകരിച്ചവര്‍,
അവിടെനിന്നുതിര്‍ന്നു വീഴുന്ന 
വിജ്ഞാനത്തിന്റെ മുത്തുകള്‍ 
ആര്‍ത്തിയോടെ പെറുക്കിയെടുത്ത്
ഹൃദയത്തില്‍ പൂമാല തീര്‍ത്തവര്‍,
അവിടുത്തേക്ക്‌ താങ്ങായ്
തണലായ്‌ നിന്നവര്‍,

ഈ പാപിയേറെ കൊതിച്ചുപോയ്,
ആ തിരുമുഖം ദര്‍ശിച്ചെങ്കില്‍,
ആ തൂമോഴിയോന്നു കേട്ടെങ്കില്‍,
ആ കൈയൊന്നു മുത്തിമണത്തെങ്കില്‍,
ഒരു പ്രാര്‍ത്ഥന മാത്രം ബാക്കി ,
റബ്ബേ...റൂഹ് വെടിയുംമുമ്പേ 
റൗള ശരീഫോന്നു കാണിക്കണേ,
റസൂലിന്റെ പുഞ്ചിരിതൂകുമാ വദനം 
കിനാവിലോന്നു കാണിക്കണേ...

Twitter Delicious Facebook Digg Stumbleupon Favorites More